GeneralLatest NewsMollywood

വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്ക്ക് ആശംസയുമായി ആസിഫ് അലി!!

2013 മെയ് 26നായിരുന്നു ആസിഫും സമയും വിവാഹിതരായത്.

ഋതു എന്ന സിനിമയിലൂടെ മലയാളത്തിലെയ്ക്ക് എത്തി പ്രേക്ഷ്കപ്രീതി നേടിയ നടനാണ്‌ ആസിഫ് അലി. നായകനായും സഹനടനായും വില്ലനായും തിളങ്ങിയ ആസിഫ് അലിയുടെ വിവാഹ വാര്‍ഷികമാണിന്നു.

2013 മെയ് 26നായിരുന്നു ആസിഫും സമയും വിവാഹിതരായത്. ആദം അലി, ഹയ തുടങ്ങിയവരാണ് ആസിഫ് അലിയുടെയും സമയുടെയും മക്കള്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ എത്തിയിരുന്നു.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സമയയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച്‌ നടന്‍ എത്തിയത്. ഹാപ്പി ആനിവേഴ്‌സറി പാര്‍ട്ണര്‍ ഇന്‍ ക്രൈം എന്നാണ് ഭാര്യക്കൊപ്പമുളള ചിത്രത്തിന് നടന്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഒപ്പം ലൈഫ് ഈസ് ഗുഡ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയ ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്.  ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരും എത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കെട്ട്യോളാണ് എന്റെ മാലാഖയാണ് ആസിഫ് അലിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. ലോക് ഡൗണ്‍ കാരണം താരത്തിന്റെ പുതിയ ചിത്രം കുഞ്ഞെല്‍ദോയുടെ റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു. രാച്ചിയമ്മ, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും, പറന്ന് പറന്ന്, പദ്മകുമാര്‍ ചിത്രം, തട്ടും വെള്ളാട്ടം തുടങ്ങിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്

shortlink

Related Articles

Post Your Comments


Back to top button