സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ് ബോളിവുഡ് നടി അനുഷ്ക ശര്‍മ നിര്‍മിച്ച പാതാള്‍ ലോക് എന്ന വെബ് സീരിസ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ആമസോണ്‍ പ്രൈമില്‍ റിലീസായ ഈ ഷോ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ഈ വെബ്സീരിസിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി എം.എൽ.എ നന്ദകിഷോർ ഗുജ്റാൾ.
രാജ്യസുരക്ഷാ ആക്ട് പ്രകാരമാണ് നന്ദകിഷോർ പരാതി നൽകിയിരിക്കുന്നത്. പാതാൾ ലോക് മതസൗഹാർദ്ദത്തെ തകർക്കുന്നുവെന്ന് നന്ദകിഷോർ ഗുജ്റാൾ ആരോപിച്ചു.
പാതാൾ ലോകിൽ വില്ലനായെത്തുന്ന കഥാപാത്രം ഒരു ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ഒരു പത്രവാർത്ത കാണിക്കുന്ന രംഗമുണ്ട്. പത്രവാർത്തയിലെ ചിത്രത്തിൽ ഗുജ്റാളുമുണ്ട്. യോഗി ആദിത്യനാഥിനൊപ്പം ഗുജ്റാൾ പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോർഫ് ചെയ്താണ് പാതാൾ ലോകിൽ ഉപയോഗിച്ചിരിക്കുന്നത്. 2018 മാർച്ച് 30 നെടുത്ത ചിത്രമായിരുന്നു അത്.
ബിജെപിയുടെ പ്രതിച്ഛായ നശിപ്പിക്കാനാണ് പാതാൾ ലോകിൽ ഈ ചിത്രം മോർഫ് ചെയ്തതെന്ന് ഗുജ്റാൾ ആരോപിക്കുന്നു.
Post Your Comments