Latest NewsNEWS

ദൈവങ്ങള്‍ക്ക് പിറന്നാള്‍ ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞങ്ങടെ കണ്‍കണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്ന്

അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗായിക അമൃത സുരേഷ്. അമ്മ ലൈലയ്ക്കും സഹോദരി അഭിരാമിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അമൃത ആശംസകള്‍ നേര്‍ന്നത്. ദൈവങ്ങള്‍ക്ക് പിറന്നാള്‍ ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞങ്ങളുടെ കണ്‍കണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്നെന്ന് താരം അമ്മയ്ക്കും സഹോദരി അഭിരാമിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് കുറിച്ചു. സഹോദരിയും ഇതേ ചിത്രവും കുറിപ്പും പങ്കുവച്ച് അമ്മയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ദൈവമാണ് ഈ നടുക്കിരിക്കുന്ന സുന്ദരി കുട്ടി. ദൈവങ്ങള്‍ക്ക് പിറന്നാള്‍ ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ ഞങ്ങളുടെ കണ്‍കണ്ട ദൈവത്തിന്റെ പിറന്നാളാണ് ഇന്ന്. ഈ യാത്രയില്‍ എന്തെങ്കിലുമൊക്കെ നന്മകള്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള ഏക കാരണമായ ഞങ്ങളുടെ അമ്മക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഈ ചിരി മതി ഒരായിരം ജന്മങ്ങള്‍ക്കു വേണ്ടി ആഗ്രഹിക്കാന്‍. ഹാപ്പി ബെര്‍ത്ത്ഡേ മൈ ബ്യൂട്ടിഫുള്‍’ എന്നാണ് അമൃത അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കുറിച്ചത്.

https://www.instagram.com/p/CAnUqseA_7q/

shortlink

Related Articles

Post Your Comments


Back to top button