ഈ ലോക്ഡൌണ് കാലത്ത് സ്നേഹത്തിന്റെ പ്രതീക്ഷയുടെ ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കരൾ രോഗം മൂലം വിഷമിച്ച അച്ഛന് കരള്‍ പകുത്തു നൽകിയിരിക്കുകയാണ് സംവിധായകനാൻ അധിൻ ഒല്ലൂര്‍. സംവിധായകന് തന്നെ ഇത് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്.
കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലാണ് ശസ്ത്രക്രിയ നടന്നത്. പോസ്റ്റര്‍ ഡിസൈനിംഗിലൂടേയും നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയനായ സംവിധായകനാണ് അധിന് ഒല്ലൂര്‍.
”അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ്” എന്ന് കുറിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ അധിൻ ഇതേകുറിച്ച് പങ്കുവച്ചത്. ”ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണ്, എനിക്ക് എന്റെ അച്ഛന് കരൺ കൊടുക്കാനുള്ളൊരു ഭാഗ്യമുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ, ഇപ്പോള്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാർജാകും, വൈകാതെ അച്ഛനും. ഞങ്ങൾക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി, ”അധിൻ കുറിച്ചു.
Post Your Comments