CinemaGeneralMollywoodNEWS

അദ്ദേഹം പറഞ്ഞത് കൊണ്ടാണ് എന്നെ അന്ന് ‘അമ്മ’യുടെ ഭാരവാഹിയാക്കിയത്: സുചിത്ര തുറന്നു പറയുന്നു

മേനോന്‍ സാറാണ് എന്നെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹിയായി തെരഞ്ഞെടുത്തത്

ബാലചന്ദ്രമേനോന്‍ സിനിമയിലൂടെ തുടക്കം കുറിക്കണമെന്നത് തന്റെ വലിയ ഒരു മോഹമായിരുന്നുവെന്ന് നടി സുചിത്ര. അദ്ദേഹത്തിന്റെ സിനിമയിലൂടെ വരാന്‍ ആഗ്രഹിച്ച താന്‍ ആ കാര്യം ബാലചന്ദ്രമേനോനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി തന്നെ ഞെട്ടിച്ചെന്നും സുചിത്ര പറയുന്നു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായ സുചിത്ര ജഗദീഷ് സിദ്ധിഖ് നായകന്മാരുടെ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു

“ബാലചന്ദ്രമേനോന്‍ സാറിന്റെ സിനിമയിലൂടെ നായികായി വരണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന് നായികമാരെ ക്രിയേറ്റ് ചെയ്യാനുള്ള മാജിക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം അവതരിപ്പിച്ച നായികമാരെല്ലാം സിനിമയില്‍ ഒരുപാട് തിളങ്ങിയത്. സിനിമയില്‍ സജീവമായ ശേഷം ഒരിക്കല്‍ എന്റെയീ നടക്കാതെ പോയ ആഗ്രഹം പറഞ്ഞിരുന്നു. ‘സുചിത്രയെ ആദ്യമായി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ എനിക്കും നഷ്ടബോധം തോന്നിയിട്ടുണ്ട്’ എന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടി. സിനിമയില്‍ അവതരിപ്പിച്ചില്ലെങ്കിലും മേനോന്‍ സാറാണ് എന്നെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയായി തെരഞ്ഞെടുത്തത്. 1997-ലാണ് ഞാന്‍ ‘അമ്മ’ ജോയിന്റ് സെക്രട്ടറിയായത്. അന്നെനിക്ക് കഷ്ടിച്ച് 22 വയസ്സാണ്. ഒരാള്‍ടെ കഴിവ് കണ്ടെത്താന്‍ മേനോന്‍ സാറിനു പ്രത്യേക കഴിവുണ്ട്”.

shortlink

Related Articles

Post Your Comments


Back to top button