എന്റെ മകള്‍ അവന്തിക പാപ്പു, ഞാനാണ് അച്ഛന്‍; മകള്‍ക്കൊപ്പമുള്ള വീഡിയോയുമായി നടന്‍ ബാല

നിങ്ങള്‍ക്ക് മകളോടുള്ള സ്‌നേഹം ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ പഴയതല്ലേ, പാപ്പു ഇപ്പോള്‍ ഇങ്ങനെയല്ലല്ലോയെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

തെന്നിന്ത്യന്‍ പ്രിയതാരം ബാലയ്ക്ക് മലയാളത്തിലും ആരാധകര്‍ ഏറെയാണ്‌. ഗായിക അമൃത സുരേഷുമായി വിവാഹ മോചനം നേടിയെങ്കിലും മകള്‍ അവന്തിക ഇടയ്ക്ക് ബാലയ്ക്ക് അരികിലേക്കും എത്താറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ മകളോടൊപ്പമുള്ള വീഡിയോ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ്. അച്ഛനും മകളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം കണ്ണാനക്കണ്ണേ പാടിയിരിക്കുകയാണ് അവന്തിക. ”എന്റെ മകള്‍ അവന്തിക പാപ്പു, ഞാനാണ് അച്ഛന്‍, കലൂര്‍ വൈലോപ്പിള്ളി ലെയ്ന്‍ 79” എന്ന ക്യാപ്ഷനോടെയായിരുന്നു ബാല വീഡിയോ പങ്കുവെച്ചത്. മകളുടെ വോയ്‌സ് മികച്ചതാണെന്നായിരുന്നു ആരാധകരില്‍ കൂടുതല്‍ പേരും പറഞ്ഞത്.

അവള്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ അരികിലേക്ക് തന്നെ വരുമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മകളുടെ മുഖത്തെ സന്തോഷം കാണുമ്ബോഴറിയാം, നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്. അവളെ നിങ്ങളില്‍ നിന്നും മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.
നിങ്ങള്‍ക്ക് മകളോടുള്ള സ്‌നേഹം ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ പഴയതല്ലേ, പാപ്പു ഇപ്പോള്‍ ഇങ്ങനെയല്ലല്ലോയെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

ജീവന്റെ ജീവനായി, എല്ലാത്തിലമുപരിയായി കുഞ്ഞിനെ സ്‌നേഹിക്കുന്ന ഒരച്ഛനേയും ഞാന്‍ കണ്ടിട്ടില്ല. ഒരമ്മ മക്കളെ സ്‌നേഹിക്കുന്നതിലും ആയിരം മടങ്ങ് ബാലച്ചേട്ടന്‍ പാപ്പുവിനെ സ്‌നേഹിക്കുന്നുണ്ട്. ഈ കരുതലും സ്‌നേഹവും പലപ്പോഴുും അത്ഭുതപ്പെടുത്തുന്നുണ്ടെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

Share
Leave a Comment