ബിഗ് ബോസ് സീസന് 2വിലൂടെ ജനപ്രീതി നേടിയ ഗായികയാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി താന്‍ ദയ ഇല്ലാതെ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നു തുറന്നു പറയുന്നു.
”താടിയെല്ല് അൽപം മുന്നോട്ട് ഇരിക്കുന്ന പ്രോഗ്നാത്തിസം എന്ന എന്റെ ആരോഗ്യപ്രശ്നം വരെ പരിഹസിക്കപ്പെട്ടു. 18 വയസ്സു വരെ അത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമിപ്പിച്ചെങ്കിലും അതെന്നെ പരുവപ്പെടുത്തി. ഇപ്പോൾ അത്ര ട്രോളുകൾ ഇല്ല. താടിയെല്ലിന്റെ പ്രശ്നം കറക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. ” വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ അഭിരാമി പങ്കുവച്ചു.
Post Your Comments