CinemaGeneralMollywoodNEWS

തുടക്കം ഗംഭീരമായെങ്കിലും ആ സിനിമ നഷ്ടപ്പെടുത്തിയത് വലിയ വേദനയാണ് : ശ്രുതി ജയന്‍

പക്ഷെ കലാക്ഷേത്രയിലായിരുന്നത് കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ കണ്ടെത്തിയ നായികയാണ് ശ്രുതി ജയന്‍,എണ്‍പതോളം പുതുമുഖങ്ങള്‍ അണിനിരന്ന അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ ശ്രുതി ജയന്‍ വളരെ രസകരമായ ഒരു വേഷം ചെയ്തിരുന്നു. തന്റെ ആദ്യ സിനിമ മികച്ച ഒരു ടീമിനൊപ്പമായിരുന്നുവെങ്കിലും സിനിമയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്റെ വലിയ വേദന മണിരത്നം സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതാണെന്ന് ശ്രുതി ജയന്‍ പറയുന്നു.

‘സിനിമ എല്ലാവരുടെയും ആഗ്രഹമല്ലേ. ആര്‍ക്കാണ് സിനിമയിലെ നായകനും നായികയുമായാല്‍ കൊള്ളാമെന്ന് തോന്നാത്തത്. ആ മോഹം എല്ലാവരുടെയും ഉള്ളിലുണ്ടായിരിക്കും. പത്ത് കഴിഞ്ഞപ്പോള്‍ അവസരങ്ങളൊക്കെ വന്നിരുന്നു. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മണിരത്നം സാറിന്റെ ‘കടല്‍’ എന്ന സിനിമയില്‍ അവസരം കിട്ടിയിരുന്നു. പക്ഷെ കലാക്ഷേത്രയിലായിരുന്നത് കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല. അവര്‍ക്ക് നമ്മുടെ ഫുള്‍ടൈം  നമ്മള്‍ കൊടുക്കുകയാണ്. മറ്റൊന്നിനും സമയം കണ്ടെത്താന്‍ പറ്റില്ല. പിന്നെ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ വന്നു ഒരു നാടകട്രൂപ്പില്‍ ചേര്‍ന്നു. അതിലെ സുഹൃത്ത് വഴിയാണ് അങ്കമാലിയില്‍ എത്തുന്നത്. അവനാണ് എന്‍റെ ഫോട്ടോ അയച്ചു കൊടുക്കുന്നത്. അതുവരെ കാസ്റ്റിംഗ് കോളിനെക്കുറിച്ചും ഓഡിഷനെക്കുറിച്ചൊന്നും എനിക്ക് വലിയ ഐഡിയ ഇല്ലായിരുന്നു’

shortlink

Related Articles

Post Your Comments


Back to top button