തെന്നിന്ത്യന്‍ ഭാഷയ്ക്ക് മുഴുവന്‍ ഉപയോഗിക്കാന്‍ പറ്റുന്ന നടന ചാതുര്യവും ശരീര ഭാഷയുമാണ് സത്യരാജ് എന്ന നടനുള്ളത്. മെയ്ഡ് ആക്ടര്‍ എന്ന വിളിപ്പേരിന് പൂര്‍ണ്ണമായും അര്‍ഹനായ വ്യക്തി. ഒരു സൂപ്പര്‍ താരം എന്ന നിലയിലും നടനെന്ന നിലയിലും തന്നെ അപ് ലിഫ്റ്റ് ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തില്‍ ചെയ്ത സിനിമകള്‍ ആണെന്നും അതിന്റെ റീമേക്കില്‍ തനിക്ക് അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചതോടെയാണ് ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്നും സത്യരാജ് പങ്കുവയ്ക്കുന്നു. പതിവ് അഭിനയത്തില്‍ നിന്ന് മാറി ‘ഇംഗ്ലീഷുകാരന്‍’ എന്ന സിനിമയിലും ‘ചന്ദ്രമുഖി’ എന്ന സിനിമയിലും വേറിട്ട വേഷം ചെയ്തിട്ടുണ്ടെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സത്യരാജ് തുറന്നു പറയുന്നു.
“മലയാളത്തില്‍ മമ്മൂട്ടി അഭിനയിച്ചു ഹിറ്റാക്കിയ ചിത്രങ്ങളെല്ലാം തമിഴില്‍ എനിക്കുള്ള അവസരങ്ങളായി. ‘പൂവിനു പുതിയ പൂന്തെന്നല്‍’, ‘ഹിറ്റ്ലര്‍’, ‘ആവനാഴി’, തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളും ‘രാജാവിന്റെ മകന്‍’, ‘ആര്യന്‍’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളും തമിഴില്‍ എനിക്ക് നേട്ടങ്ങളുണ്ടാക്കി. ഇന്ത്യന്‍ ഭാഷകളിലെല്ലാം ഞാന്‍ അഭിനയിച്ചു. ഇന്നും പലയിടത്തു നിന്നും ക്ഷണം ലഭിക്കുന്നു. ഏതു വേഷവും ഭാവവും എന്റെ മുഖത്തിനിണങ്ങും. ‘ഇംഗ്ലീഷുകാരന്‍’ എന്ന ചിത്രത്തില്‍ പെണ്‍വേഷം കെട്ടിയിട്ടുണ്ട്. ‘ചന്ദ്രമുഖി’യിലും പരീക്ഷണം നടത്തിയിട്ടുണ്ട്”.
Post Your Comments