GeneralLatest NewsMollywood

എന്റെ സ്വന്തം സാംകു, നിങ്ങളുടെ പ്രിയപ്പെട്ട മകളെ എനിക്ക് രാജ്ഞിയായി തന്നതിന് നന്ദി

ചാക്കോച്ചന്റെ ഭാര്യ പ്രിയയുടെ പിതാവ് സാമുവൽ കുട്ടിയുടെ 75–ാം പിറന്നാളാണ് കഴിഞ്ഞത്.

ഭാര്യാപിതാവ് സാമുവൽ കുട്ടിക്ക് ജൻമദിനാശംസകൾ നേർന്നു കുഞ്ചാക്കോ ബോബൻ. ഇസഹാക്കിന്റെ പുതിയ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്‌. ചാക്കോച്ചന്റെ ഭാര്യ പ്രിയയുടെ പിതാവ് സാമുവൽ കുട്ടിയുടെ 75–ാം പിറന്നാളാണ് കഴിഞ്ഞത്. സാമുവൽകുട്ടിക്കും ഇസഹാക്കിനുമൊപ്പമുള്ള ഒരു ചിത്രവും കുറിപ്പും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറൽ ആണ്.

”ചില്ലിംഗ് വിത്ത് ഹിസ് അപ്പാപ്പൻ & അപ്പൻ’ എന്ന കുറിപ്പോടെയാണ് താരം ഇസക്കുട്ടന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘രണ്ടു ദിവസങ്ങൾക്ക് മുൻപ് അപ്പാപ്പൻ 75-ാം പിറന്നാൾ ആഘോഷിച്ചു… മിസ്റ്റർ സാമുവൽകുട്ടി, എന്റെ സ്വന്തം സാംകു, നിങ്ങളുടെ പ്രിയപ്പെട്ട മകളെ എനിക്ക് രാജ്ഞിയായി തന്നതിന് നന്ദി. നിങ്ങളുടെ കണ്ണിലെ തിളക്കം നിങ്ങളുടെ മകളും കൊച്ചുമകനുമാണ്’ചാക്കോച്ചൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button