അമ്മ വേഷങ്ങളിലൂടെ എന്നും മലയാളികള്‍ക്ക് പ്രിയതാരമാണ് കെപിഎസി ലളിത. പത്തു വയസ്സുള്ളപ്പോള്‍ മുതല്‍ സിനിമയില്‍ അഭിനയം തുടങ്ങിയ നടി തന്റെ കുട്ടിക്കാലത്ത് മരിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി. ഓണത്തിന് കഴിക്കാന്‍ ഉള്ള ആഹാരസാധങ്ങള്‍ നഷ്ടപെട്ടതിന് അമ്മ വിഷമിക്കുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ വയ്യാതെ അച്ഛന്റെ പെയിന്റ് പണിക്ക് ഉപയോഗിക്കുന്ന എന്തോ എടുത്ത് കുടിച്ചുവെന്ന് കെപിഎസി ലളിത പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”കായംകുളത്ത് ചെറിയ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഒരു ഓണക്കാലത്ത് അച്ഛന് തന്ന 250 രൂപ കൊണ്ട് അമ്മ തന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ വാങ്ങി കൊണ്ടു വന്നിരുന്നു. വീട്ടില്‍ കിണര്‍ ഇല്ലാത്തതിനാല്‍ അനിയനെ നോക്കണം എന്ന് പറഞ്ഞേല്‍പ്പിച്ച് അമ്മ കുളത്തില്‍ വെള്ളം എടുക്കാനായി പോയി.
ഓണമായതിനാല്‍ പുലികളിയും മറ്റും വീടിന് മുന്നിലൂടെ പോയപ്പോള്‍ താനും അവര്‍ക്കൊപ്പം പോയി. എന്നാല്‍ മടങ്ങി വന്നപ്പോള്‍ ഓണത്തിന് വേണ്ടി വാങ്ങിയ ആഹാരസാധങ്ങളും മറ്റും ഒരു പട്ടി കയറി കഴിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഭാഗ്യത്തിന് കുഞ്ഞിനെ ഒന്നും ചെയ്തില്ല. അല്പം കഴിഞ്ഞ് അമ്മ കയറി വന്നപ്പോള്‍ എല്ലാം കണ്ട് തന്നെ വഴക്ക് പറഞ്ഞു.
ഓണത്തിന് കഴിക്കാന്‍ ഉള്ള ആഹാരസാധങ്ങള്‍ നഷ്ടപെട്ടതിന് അമ്മ വിഷമിക്കുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ വയ്യാതെ അച്ഛന്റെ പെയിന്റ് പണിക്ക് ഉപയോഗിക്കുന്ന എന്തോ എടുത്ത് കുടിച്ചു എന്നാണ് കെപിഎസി ലളിത പറയുന്നത്. അന്ന് കുടിച്ചതിന്റെ മണം അടിക്കുമ്ബോള്‍ ഇപ്പോഴും വിമ്മിഷ്ടം വരും” താരം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
Post Your Comments