കൊല്ലം അഞ്ചലില്‍ പാമ്പു കടിയേറ്റ് മരിച്ച ഇരുപത്തിയഞ്ചുകാരി ഉത്രയുടെ കൊലപാതകം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉത്രയുടേത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. പണം തട്ടിയെടുക്കാനും മറ്റൊരു യുവതിയെ വിവാഹം ചെയ്യാനുമാണ് ഉറങ്ങി കിടന്ന ഭാര്യയുടെ ദേഹത്ത് പണം നല്‍കി വാങ്ങിയ കരിമൂര്‍ഖനെ ഇട്ട് കൊത്തിച്ച് കൊന്നതെന്ന് ഭര്‍ത്താവ് സൂരജ് പോലീസിന് മുന്നില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധവും ചര്‍ച്ചകളുമാണ് നടക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു വന്നത് മരിക്കുന്ന മകളേക്കാള്‍ നല്ലത് വിവാഹബന്ധം വേര്‍പെടുത്തുന്ന മകള്‍ തന്നെയാണ് എന്നായിരുന്നു.
നിരവധി പേരാണ് ഈ വാക്യം ഏറ്റെടുത്ത് രംഗത്തെത്തിയത്. ഭൂരിഭാഗം പേരുടെ സോഷ്യല്‍ മീഡിയ വാളുകളില്‍ ഈ വാക്യം നിറഞ്ഞു നില്‍ക്കുകയാണ്. ഈ വാക്യം ഏറ്റെടുത്തവരുടെ കൂട്ടത്തില്‍ അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്തും ഉണ്ടായിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് വോളില്‍ താരവും കുറിച്ചത് ഇതു തന്നെയായിരുന്നു. അശ്വതിയുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
ഈ വിഷയത്തില്‍ വലിയൊരു ചര്‍ച്ച തന്നെ ഇവരുടെ വോളിനു കീഴില്‍ നടന്നിരുന്നു. അതിനിടെ ഒരാള്‍ കുറിച്ച കമന്റാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. ‘ സത്യം, എന്റെ അനുഭവമാണത്. എന്റെ പെങ്ങളും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ ‘ എന്നാണ് ഷിബു ഡാനിയേല്‍ എന്ന വ്യക്തി കുറിച്ചിരിക്കുന്നത്.
സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പല യുവതികളും കൊലചെയ്യപ്പെടുന്നുണ്ട്. ഈ യാഥാര്‍ത്ഥിയത്തിനു നേരെ സമൂഹം കണ്ണടച്ചിരിക്കുകയാണ്, അഥവാ കണ്ണടച്ചിരുട്ടാക്കുകയാണ്. നിരവധി പേരാണ് തങ്ങളുടെ ഭാര്യമാരെ സ്ത്രീധനത്തിന്റെ പേരില്‍ ചൂക്ഷണം ചെയ്യുന്നതും കൊല്ലുന്നതും എന്നാല്‍ ചിലതു മാത്രമെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാറൊള്ളൂ എന്നതിനാല്‍ തന്നെ അറിയാതെ പോകുന്ന നിരവധി കൊലപാതകള്‍ ഉണ്ട് എന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നു.
ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു സംഗതി സ്വന്തമായി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കുന്ന മകളാണ് വീട്ടില്‍ അടുക്കളകളില്‍ ജീവിതം തള്ളി നീക്കുന്ന മക്കളേക്കാള്‍ നല്ലത് എന്നും ചിലര്‍ പറയുന്നു. അതേ സമയം പണം കൊടുത്ത് വിഷ പാമ്പിനെ വാങ്ങിയെന്നും സ്ത്രീധനം നല്‍കുന്നത് നിര്‍ത്തണമെന്നും സര്‍ക്കാര്‍ ഉദ്യോഗവും മറ്റും നോക്കിയല്ല പോറ്റാമുള്ള കഴിവു നോക്കിയാണ് വിവാഹം കഴിപ്പിക്കേണ്ടത് എന്നടക്കമുള്ള കമന്റുകളും വരുന്നുണ്ട്.
Post Your Comments