Latest NewsNEWS

ഈ മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തിയേ മതിയാവൂ, ഈ വിഷജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത് ; ഹരീഷ് പേരടി

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ഷൂട്ടിംഗ് സെറ്റ് അഖില ഹിന്ദു പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്തുനിന്ന് ഉയരുന്നത്. ഇതിനു പിന്നാലെയാണ് കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

‘ഈ മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തിയേ മതിയാവൂ, ഈ വിഷജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. ഇത് കേരളമാണ്. എല്ലാ ജനാധിപത്യ വാദികളും പ്രതിഷേധിക്കണം- എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തുനിന്ന് പൊളിച്ചുനീക്കിയതായി എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ചേര്‍ത്താണ് ഹരീഷ് പ്രതികരിച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്ന് എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോട് വ്യക്തമാക്കിയിരുന്നു. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍ അറിയിച്ചായിരുന്നു ഹരി പാലോടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

 

https://www.facebook.com/hareesh.peradi.98/posts/740204973186521

shortlink

Related Articles

Post Your Comments


Back to top button