മൂന്നു തവണ പരിശോധിച്ചപ്പോഴും കൊറോണ പോസിറ്റീവ് ആയതിന്റെ ആശങ്കയിലാണ് കൊളംബിയന്‍ നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യ. ഓരോ തവണയും രോഗമുക്തയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പോസിറ്റീവ് ആയി തുടരുകയാണെന്ന് താരം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി കോവിഡ് ബാധിതയാണെന്ന വിവരം പുറത്തുവിട്ടത്.
ജോലിയുടെ ഭാഗമായി നടി അടുത്തിടെ സ്പെയിനില്‍ പോയിരുന്നു. അവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് കരുതുന്നു. കൊറോണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ മാര്‍ച്ച് മുതല്‍ താന്‍ സമ്ബര്‍ക്കവിലക്കിലായിരുന്നുവെന്നും താരം പറയുന്നു.
എന്നാല്‍ കൊറോണ സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്ക് മുന്പ് ജനുവരിയില്‍ പനി വന്നതിനെത്തുടര്‍ന്ന് ഡെന്ന ഗാര്‍ഷ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോള്‍ ഡെങ്കിപ്പനി ആയിരുന്നു നടിയ്ക്ക്. അതില്‍ നിന്നും രോഗമുക്തയായതിന് പിന്നാലെയാണ് കോവിഡ് പോസിറ്റിവ് ആയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്ഷം സീക്ക വൈറസ് ബാധയും ചിക്കുന്‍ ഗുനിയ താരത്തിനു വന്നിരുന്നു.
Post Your Comments