Latest NewsNEWS

സിനിമ സെറ്റുകണ്ടാല്‍പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം ; സിനിമ സെറ്റ് കത്തിച്ചതില്‍ പ്രതികരണവുമായി ആഷിഖ് അബു

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ മിന്നല്‍ മുരളിയുടെ ഷൂട്ടിങ് സെറ്റ് തകര്‍ത്തതില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. സിനിമ സെറ്റുകണ്ടാല്‍പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണമെന്ന് മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം അറിയിച്ച് ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു

‘സിനിമ സെറ്റുകണ്ടാല്‍പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കും. മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം’ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

https://www.facebook.com/AashiqAbuOnline/posts/1650072868495149

നേരത്തെ സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തുനിന്ന് പൊളിച്ചുനീക്കിയതായി എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്ന് എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോട് വ്യക്തമാക്കിയിരുന്നു. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍ അറിയിച്ചായിരുന്നു ഹരി പാലോടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button