മുഖ്യമന്ത്രിയുടെ എഴുപത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. കമല്ഹാസന്, മോഹന്‍ലാല്‍ തുടങ്ങി സിനിമ മേഖലയില്‍ നിന്നും നിരവധി പ്രമുഖര്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. ഇപ്പോള്‍ ഇതാ സംവിധായകന് വിഎ ശ്രീകുമാറും എത്തിയിരിക്കുകയാണ്. എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ പിണറായി വിജയന് ഇല്ലെന്നും താനും തന്റെ ടീമും രണ്ടു വര്‍ഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസര്ച്ചിലാണെന്നും പഠിക്കുന്തോറും അദ്ദേഹത്തോട് അടുപ്പം കൂടുമെന്നും അദ്ദേഹം ആശംസകള്‍ അറിയിച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ബാലറ്റ് രാഷ്ട്രീയത്തിലെ ഇത്തിരി നേട്ടത്തിനായി ശത്രുതാപരമായി സഖാവിനെതിരെ പ്രചരിപ്പിക്കപ്പെട്ട ഒത്തിരി കഥകള്‍ ഒരു ദിവസം തിരുത്തപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ചത്രയും പീഡനങ്ങളും ക്രൂരതകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നേതാവും നേരിട്ടിട്ടുണ്ടാവില്ല. അതിനെയെല്ലാം നിശ്ചയ ദാര്‍ഢ്യത്തോടെ മറികടക്കുന്നതാണ് സഖാവിന്റെ ശൈലിയെന്നും ശ്രീകുമാര്‍ കുറിച്ചു. പിണറായി വിജയന് ജന്മം നല്കിയ അമ്മയ്ക്ക് അദ്ദേഹം ഇതിലൂടെ നന്ദി അറിയിക്കുന്നുമുണ്ട്.
‘ കോമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവിലില്ല. ഞാനും എന്റെ ടീമും രണ്ടു വര്‍ഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസര്‍ച്ചിലാണ്. പഠിക്കുന്തോറും അദ്ദേഹത്തോട് അടുപ്പം കൂടും. ആ രാഷ്ട്രീയ ശരികളുടെ അനുഭതലത്തില്‍ ആവേശഭരിതരാകും. ബാലറ്റ് രാഷ്ട്രീയത്തിലെ ഇത്തിരി നേട്ടത്തിനായി ശത്രുതാപരമായി സഖാവിനെതിരെ പ്രചരിപ്പിക്കപ്പെട്ട ഒത്തിരി കഥകള്‍ ഒരു ദിവസം തിരുത്തപ്പെടുക തന്നെ ചെയ്യും. അഥവ, തിരുത്തപ്പെടേണ്ടതുണ്ട്. പിണറായി ഗ്രാമത്തിലെ ഒരമ്മയും മകനും കരുത്തോടെ വെച്ച ചുവടുവെയ്പ്പാണ് സഖാവ് പിണറായി വിജയന്. ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ചത്രയും പീഡനങ്ങളും ക്രൂരതകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നേതാവും നേരിട്ടിട്ടുണ്ടാവില്ല. അതിനെയെല്ലാം നിശ്ചയ ദാര്‍ഢ്യത്തോടെ മറികടക്കുന്നതാണ് സഖാവിന്റെ ശൈലി.
അമ്മയോട് നന്ദി. മകനെ ഈ നാടിന് വിട്ടു തന്നതിന്.പിറന്നാള്‍ സലാം ‘ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments