കൊറോണയെ തുടര്‍ന്ന് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലെ ഭക്ഷണവും കഴിച്ച് അവധി ദിവസങ്ങള്‍ ആഘോഷിക്കുകയാണ് പലരും. അതുകൊണ്ട് തന്നെ ശരീര ഭാരം ക്രമാതീതമായി വര്‍ദ്ധിക്കുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ജിം തുറക്കാത്തതും വ്യായാമത്തിന് തിരിച്ചടിയാകും. എന്നാല്‍ ഇതില്‍ നിന്നും രക്ഷ നേടുകയാണ് നടന്‍ ടൊവിനോ തോമസ്. ഈ നോമ്ബുകാലത്ത് 30 നോമ്ബും പിടിച്ചിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.
“ഞാന്‍ ഒരു ഭക്ഷണപ്രിയനാണ്. വീട്ടില്‍ ഇക്കുറി ചക്കയുടെ ആഘോഷം പോലെയായിരുന്നു. ഇതൊരു സീസണല്‍ പഴമായതുകൊണ്ടു തന്നെ, അതുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവവും വേണ്ടെന്ന് വയ്ക്കാന്‍ എനിക്ക് പറ്റില്ല. അതിനാല്‍ ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ ഭക്ഷണ ക്രമം ഒന്നും നോക്കിയില്ല. പക്ഷെ ശരീരഭാരം കൂടുന്നു എന്ന് മനസിലായപ്പോള്‍ ഞാന്‍ നിയന്ത്രിച്ചു. കാരണം സിനിമയിലെ കഥാപാത്രത്തിന്റെ തുടര്‍ച്ച നഷ്ടമാകരുതല്ലോ. അപ്പോഴാണ് 30 ദിവസത്തെ റംസാന്‍ നോമ്ബ് ആരംഭിച്ചത്. അങ്ങനെ ആദ്യമായി ഞാന്‍ 30 നോമ്ബും പിടിച്ചു,” അഭിമുഖത്തില്‍ ടൊവിനോ പങ്കുവച്ചു.
ബേസില്‍ ജോസഫ് ഒരുക്കുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിനിടയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
Post Your Comments