CinemaGeneralMollywoodNEWS

നായകനായുള്ള തുടക്കം ഗംഭീരമായി പക്ഷേ അടുത്ത ചിത്രം നിര്‍മ്മാതാവിന്‍റെ പൈസ കളഞ്ഞു: സായ് കുമാര്‍ നായകനായ രണ്ടാമത്തെ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ദുരന്തം!

സായ് കുമാര്‍ എന്ന നായക നടനും മലയാള സിനിമയ്ക്കും വലിയൊരു തിരച്ചടി സമ്മാനിച്ച സിനിമയായിരുന്നു 'തുടര്‍ക്കഥ'

ചില നടന്മാരുടെ തുടക്കം പിഴയ്ക്കില്ല പക്ഷെ പിന്നീട് അവര്‍ക്ക് നേരിടേണ്ടി വരുന്നത് വലിയ പരാജയങ്ങളായിരിക്കും. സായ് കുമാര്‍ എന്ന പുതിയ താരം ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് ആ സിനിമ ചരിത്ര വിജയമാകുകയും ചെയ്തപ്പോള്‍ ഇതാ മലയാളത്തിലേക്ക് പുതിയൊരു സൂപ്പര്‍ താരം എന്ന് വരെ സിനിമാ ലോകം അന്ന് വിധിയെഴുതി. പക്ഷെ സായ് കുമാര്‍ എന്ന നടന് നായകനായുള്ള രണ്ടാം ചിത്രം സമ്മനിച്ചത് പരാജയത്തിന്റെ വലിയൊരു തിരിച്ചടിയായിരുന്നു.

ഡെന്നിസ് ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1991-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘തുടര്‍ക്കഥ’. തമ്പി കണ്ണന്താനം നിര്‍മ്മിച്ച ചിത്രം അന്ന് വലിയ പരാജയം ഏറ്റു വാങ്ങിയ സിനിമയായിരുന്നു. ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന സിനിമയ്ക്ക് ശേഷം സായ് കുമാറിനെ പ്രതീക്ഷളോടെ നായകനായി അവതരിപ്പിച്ചപ്പോള്‍ ആദ്യ സിനിമയില്‍ നിന്ന് വിപരീതമായിരുന്നു ഫലം. എസ്പി വെങ്കിടേഷ് -ഒഎന്‍വി ടീമിന്റെ ഗാനങ്ങള്‍ എല്ലാം തന്നെ പോപ്പുലര്‍ ആയെങ്കിലും സായ് കുമാര്‍ എന്ന നായക നടനും മലയാള സിനിമയ്ക്കും വലിയൊരു തിരച്ചടി സമ്മാനിച്ച സിനിമയായിരുന്നു ‘തുടര്‍ക്കഥ’. മാതുവാണ് ചിത്രത്തില്‍ സായ് കുമാറിന്റെ നായികയായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button