ബാഹുബലിയിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ റാണ ദഗ്ഗുബാട്ടി വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം തന്റെ പ്രണയിനിയെക്കുറിച്ച് തുറന്നു പറഞ്ഞത്. അവള്‍ യെസ് പറഞ്ഞു എന്ന കുറിപ്പിലൂടെ മിഹീകയ്ക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. അതിനു പിന്നാലെ ഹൈദരാബാദ് സ്വദേശിനി മിഹീക ബജാജുമായുള്ള പ്രീ എന്‍ഗേജ്മെന്റ് ചടങ്ങുകള്‍ നടന്നിരുന്നു. പരമ്ബരാഗത രീതിയില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തനിക്ക് ചേരുന്ന പെണ്‍കുട്ടി മിഹീകയാണെന്നാണ് റാണ പറയുന്നത്. വീട്ടുകാര്‍ ഏറെ ആഗ്രഹിക്കുന്നതാണ് തന്റെ വിവാഹമെന്നും താരം പങ്കുവച്ചു. “മിഹീകയെ പരിചയപ്പെട്ടപ്പോള്‍ എത്രയും പെട്ടെന്ന് വിവാഹിതനാകണം എന്ന് തോന്നി. അവളില്‍ എന്തോ പ്രത്യേകത ഉണ്ടായിരുന്നിരിക്കണം. നല്ല കാര്യങ്ങളാണെങ്കില്‍ ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാറില്ല. ഒഴുക്കിനൊപ്പം പോവും. അവളായിരുന്നു എനിക്ക് ചേര്‍ന്ന പെണ്‍കുട്ടി അതെനിക്ക് വാക്കുകളിലൂടെ പറയാനാവില്ല.വിവാഹകാര്യം പറഞ്ഞപ്പോള്‍ ആദ്യം മിഹീകയ്ക്ക് ഷോക്കായിരുന്നു. പിന്നീടാണ് അവള്‍ സന്തോഷം പ്രകടിപ്പിച്ചത്. വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമായിരുന്നു ഇത്. ഇതാണ് വിവാഹത്തിനുളള ശരിയായ സമയം- റാണ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
തന്റെ വീടിന് അടുത്താണ് മിഹീക താമസിക്കുന്നതെന്നും കുടുംബവുമായി നല്ല ബന്ധമുണ്ടെന്നും താരം വ്യക്തമാക്കി
Post Your Comments