
പഴയ രൂപത്തിലേക്ക് മടങ്ങി വരാന്‍ തയ്യാറെടുത്ത് നടന് പൃഥ്വിരാജ്. ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തി ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിയുന്ന താരം തന്റെ മുറിയില്‍ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ്. ജിം ഉപകരണങ്ങളുടെ ചിത്രം പൃഥ്വി തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ആടുജീവിതം സിനിമയ്ക്ക് വേണ്ടി ഒരുപാട് മെലിഞ്ഞ പൃഥ്വി ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെ ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയതായാണ് സൂചന.
‘തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള നിങ്ങളുടെ ആഗ്രഹം വലുതാകുമ്പോള്‍ നിങ്ങള്‍ ക്വാറന്റൈന് കേന്ദ്രത്തില്‍ എത്തും മുമ്പ് തന്നെ ക്വാറന്റൈന് മുറിയില്‍ ഒരു മിനി ജിം സജ്ജീകരിച്ചിരിക്കുന്നു! നന്ദി വിബിന്.’ എന്നാണ് ജിം ഉപകരണങ്ങളുടെ ചിത്രം പങ്കു വച്ച് നടന് സമൂഹമാധ്യമത്തില്‍ കുറിച്ചത്.
https://www.instagram.com/p/CAhjvJfAtU2/?utm_source=ig_embed
ഇതോടെ പൃഥ്വി ഇനി പഴയ സിക്സ് പായ്ക്ക് രൂപത്തിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും നജീബിനു വേണ്ടി വളരെ മെലിഞ്ഞ പൃശ്വതിയില് നിന്നും സിക്സ് പാക്കുള്ള പൃഥ്വിയായി മടങ്ങി വരുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments