സമൂഹ മാധ്യമങ്ങളില്‍ തന്റെ നിലപാട് പങ്കുവയ്ക്കുന്നതില്‍ ശ്രദ്ധേയയായ നടിയാണ് പാര്‍വതി തിരുവോത്ത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിന്നും വീണ്ടും പാര്‍വതി അപ്രത്യക്ഷയായി എന്നാണു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഫേസ്ബുക്കില്‍ ഈദ് ആശംസകള്‍ നേര്‍ന്ന് താരം പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്.
സാധാരണ ഇത്തരം തീരുമാനങ്ങള്‍ ആരാധകരെ അറിയിക്കാറുള്ള പാര്‍വതി അതിനെക്കുറിച്ച് സൂചന നല്‍കാതെ അപ്രത്യക്ഷയായതോടെ അമ്പരപ്പിലാണ് ആരാധകര്‍.
പാര്‍വതിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇപ്പോഴും ലഭ്യമാണ്. ഇതിന് മുന്‍പ് പലപ്പോഴും സോഷ്യല്‍ മീഡിയ ബ്രേക്ക് എടുക്കുന്ന പതിവ് പാര്‍വതിക്കുണ്ട്. എന്നാല്‍ ഇക്കുറി ഇന്‍സ്റ്റഗ്രാമില്‍ നിന്ന് മാത്രമാണ് നടി പിന്മാറിയിരിക്കുന്നത്. യാത്രകളും, സിനിമാവിശേഷങ്ങളും ഒക്കെയായി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന താരത്തിന്റെ പിന്മാറ്റം എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
Post Your Comments