നടന് നീരജ് മാധവിന്റെ ഭാര്യ ദീപ്തിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി നീരജ് നല്‍കിയത് ഒരു കവിതയായിരുന്നു. ഭാര്യയുടെ ഫോട്ടോകള്‍ ഒന്നിച്ച് ചേര്‍ത്ത് മനോഹരമായ കവിതയുടെ പശ്ചാത്തലത്തിലുള്ള ഒരു വീഡിയോയാണ് നിര്‍മിച്ചിരിക്കുന്നത്. ‘പുലരി വിരിയുമ്പഴും മാനത്ത് ബാക്കി നില്ക്കുന്ന ചന്ദ്രക്കല കണ്ടിട്ടുണ്ടോ ? സൂര്യനുദിച്ചുയരും വരെ, വെളിച്ചം പരക്കുന്നത് വരെ, അങ്ങനെ കാത്ത് നില്ക്കും,’ എന്നു തുടങ്ങുന്നതാണ് കവിത.
കവിതയില്‍ ഒറ്റയ്ക്കല്ലെന്നും കൂടെയുണ്ടെന്നുമുള്ള പ്രതീക്ഷയാണ് നീരജ് ദീപ്തിയ്ക്ക് നല്‍കുന്നത്. നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല, അത് ഉറപ്പുനല്കുന്നതിനായി എല്ലായ്പ്പോഴും വെളിച്ചമുണ്ട്, എല്ലായ്പ്പോഴും പ്രതീക്ഷയുണ്ടെന്ന് നിങ്ങളുടെ ചെവിയില്‍ മന്ത്രിക്കുന്നുവെന്നും നീരജിന്റെ കവിതയില്‍ പറയുന്നു. 2018ലാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെ നീരജ് വിവാഹം ചെയ്യുന്നത്.
https://www.instagram.com/p/CAhYLFJgVJ8/
2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചനിലൂടെ നീരജ് പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റി. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു മെക്സിക്കന്‍ അപാരത, ഒരു വടക്കന്‍ സെല്‍ഫി, ഊഴം, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. പിന്നീട് അജുവര്ഗീസുമൊത്ത് നായകലായെത്തിയ ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ഏറ്റവുമൊടുവിലിറങ്ങിയ ഗൗതമന്റെ രഥം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Post Your Comments