മഞ്ജുവിനൊപ്പം നൃത്തം വെച്ച്‌ കാളിദാസന്‍!!! ‘ജാക്ക് ആന്‍ഡ് ജില്‍’ ഫോട്ടോ പുറത്തുവിട്ട് കാളിദാസ്

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'ജാക്ക് ആന്‍ഡ് ജില്‍' .

തകര്‍പ്പന്‍ ലുക്കില്‍ മഞ്ജുവും കാളിദാസും. ‘ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന ചിത്രത്തിന്‍റെ പുതിയ ഫോട്ടോ പുറത്ത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’ .

കാളിദാസ് ജയറാമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരെ കൂടാതെ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്.

Share
Leave a Comment