
മുംബൈ: ഇന്‍സ്പെക്ടര്‍ ബല്‍റാമിലൂടെ വില്ലനായി മലയാളി പ്രേക്ഷക മനംകവര്‍ന്ന മുതിര്‍ന്ന ബോളിവുഡ് നടന് കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന 74 കാരനായ താരത്തിന് മേയ് 14നാണ് താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്.
നൂറ്റമ്പതോളം ബോളിവുഡ് ചിത്രങ്ങളിലും ടെലിവിഷന്‍ സീരിയലുകളും അഭിനയിച്ചിട്ടുള്ള താരം ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ കോവിഡ് 19 പരിശോധന കൂടി നടത്തുകയായിരുന്നു. എന്നാല്‍ പനി, ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. കിരണിന്റെ രണ്ടാം ഘട്ടപരിശോധന തിങ്കളാഴ്ച്ച നടന്നേക്കും.
Post Your Comments