BollywoodGeneralLatest News

ആറ് മാസമായി ക്യാന്‍സര്‍ ചികിത്സയില്‍; നടന്‍ മോഹിത് അന്തരിച്ചു

26 കാരനായ താരത്തിന്റെ മരണം ഉത്തര്‍പ്രദേശില്‍ മതുരയില്‍ ശനിയാഴ്ച രാവിലെയായിരുന്നു.

ആറ് മാസമായി ക്യാന്‍സര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവനടന്‍ അന്തരിച്ചു. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ അഭിനയിച്ച റെഡി എന്ന ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്ത നടന്‍ മോഹിത് ബാഗെല്‍ ആണ് വിടവാങ്ങിയത്. 26 കാരനായ താരത്തിന്റെ മരണം ഉത്തര്‍പ്രദേശില്‍ മതുരയില്‍ ശനിയാഴ്ച രാവിലെയായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ രാജ് ഷാന്‍ഡില്യയാണ് മോഹിതിന്റെ മരണത്തെക്കുറിച്ച്‌ സ്ഥിരീകരിച്ചത്.

ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു മോഹിത്. മെയ് 15 ന് ഫോണ്‍ വിളിച്ച്‌ സംസാരിച്ചിരുന്നെന്നും അന്ന് കാന്‍സര്‍ മോചിതനാവുന്നു എന്നാണ് പറഞ്ഞിരുന്നതെന്നും രാജ് പറയുന്നു.

കോമഡി സര്‍ക്കസ് ജബരിയ ജോഡി എന്നീ സിനിമകളില്‍ മോഹിതിനൊപ്പം ചേര്‍ന്നാണ് രാജ് തിരക്കഥ ഒരുക്കിയത്. റെഡി, മിലന്‍ ടോക്കീസ്, ഇക്കീസ് ടോപ്പോന്‍ കി സലാനി, ഗലി ഗലി ചോര്‍ ഹേ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button