
ലോക്ഡൌണിനിടയില് വീണു പരിക്കേറ്റ അമ്മയെ കാണാൻ ബോളിവുഡ് താരം സ്വര ഭാസ്കര്‍ എത്തി. 1400 കിലോമീറ്റർ സഞ്ചരിച്ചാണ് മുംബൈയില്‍ നിന്ന് ഡൽഹിയിലെത്തിയ താരത്തിനൊപ്പം അഞ്ച് നായ്ക്കളാണ് ഉണ്ടായിരുന്നത്.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് സ്വരയുടെ അമ്മ ഇറ ഭാസ്കര്‍. കഴിഞ്ഞയാഴ്ചയാണ് വീട്ടില്‍ വീണ് തോളിന് പരുക്കേറ്റത്. ആവശ്യമായ അനുമതികളെല്ലാം സമ്പാദിച്ചതിനു ശേഷമായിരുന്നു സ്വരയുടെ ദീര്‍ഘയാത്ര. ഡല്‍ഹിയില്‍ എത്തിയ ഉടന്‍ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്വാറന്റീനിലൂടെയും ഐസലേഷനിലൂടെയും കടന്നുപോകുകയാണ് സ്വര ഇപ്പോള്‍.
Post Your Comments