സുന്ദര്‍ദാസിന്റെ സംവിധാനത്തില്‍ 1996-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സല്ലാപം’. ദിലീപ് മഞ്ജു വാര്യര്‍ ജോഡികള്‍ ആദ്യമായി ഒന്നിച്ച അഭിനയിച്ച ‘സല്ലാപം’ ലോഹിതദാസിന്റെ തിരക്കഥയില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് മുന്‍പേ മറ്റൊരു സിനിമയാണ് താനും ലോഹിയും ചെയ്യാനിരുന്നതെന്നും അത് മമ്മൂട്ടിയോ മോഹന്‍ലാലിനെയോ വച്ച് ചെയ്യാനായിരുന്നു പ്ലാന്‍ എന്നും സുന്ദര്‍ ദാസ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
“ഒരു ദിവസം രാവിലെ ലോഹി എന്റെ വീട്ടില്‍ വിളിച്ചു, എന്നിട്ട് ഒരു സിനിമയുടെ കാര്യം പറഞ്ഞു. സെപ്റ്റംബറില്‍ ഒരു സിനിമ ചിത്രീകരിച്ചു ഡിസംബറില്‍ സെന്‍സര്‍ ചെയ്യാന്‍ കഴിയുമോ? എന്നായിരുന്നു ലോഹിയുടെ ചോദ്യം, ഞാന്‍ കരുതി ലോഹിയ്ക്ക് സംവിധാനം ചെയ്യാന്‍ വേണ്ടിയാണെന്ന്. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം പറയുന്നു. എന്റെ അടുത്ത സിനിമ നീ സംവിധാനം ചെയ്യുന്നു നിര്‍മ്മാതാവ് കിരീടം ഉണ്ണിയാണ് എന്ന്. ഞാന്‍ അന്ന് സിബി മലയിലിന്റെ സഹസംവിധായകനായി വര്‍ക്ക് ചെയ്യുന്ന സമയമാണ്. സിബി സാര്‍ ലോഹിയുമായി ചെയ്ത ഒട്ടുമിക്ക സിനിമകളിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഓഫര്‍ എനിക്ക് മുന്നില്‍ വരികയാണ്. ആദ്യം ഞാന്‍ അതിനെക്കുറിച്ച് ആലോചിച്ചു, ലോഹിയെ പോലെ ഒരാളുടെ സ്ക്രിപ്റ്റ് എനിക്ക് ലഭിക്കുമ്പോള്‍ അത് നഷ്ടപ്പെടുത്തേണ്ട എന്ന് എനിക്കും തോന്നി.അങ്ങനെ ഞാന്‍ അടുത്ത ദിവസം ലോഹി താമസിക്കുന്ന ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തി. അന്ന് വൈകിട്ട് ചായ കുടിച്ചു ഞങ്ങള്‍ ഒന്ന് നടക്കാനിറങ്ങി, ആ സമയത്ത് ലോഹി എന്നോട് ഗംഭീരമായ ത്രെഡ് പറഞ്ഞു മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ചെയ്യാന്‍ കഴിയുന്ന ഒരു വേഷമായിരുന്നു അത് പക്ഷെ എന്റെ ആദ്യ സംവിധാനത്തില്‍ അവരെ പോലെയുള്ള സൂപ്പര്‍ താരങ്ങളെ നായകനാക്കി സിനിമ ചെയ്യാന്‍ എനിക്ക് ഭയമുണ്ടായിരുന്നു. അത് കൊണ്ട് ആ കഥ അവിടെ ഉപേക്ഷിച്ചു”. സുന്ദര്‍ ദാസ് പറയുന്നു.
Post Your Comments