മലയാള സിനിമയില്‍ നെടുമുടി വേണു ചെയ്ത റോള്‍ ഒരിക്കലും മറ്റൊരാള്‍ക്ക് പകരംവച്ച് മാറാന്‍ കഴിയാത്തവയാണ്. എന്നാല്‍ മലയാളത്തിലെ തിരക്കേറിയ താരമെന്ന നിലയില്‍ നെടുമുടി വേണുവിന് ചെയ്യാന്‍ കഴിയാതെ പോയ ചില മികച്ച വേഷങ്ങളുണ്ട്. സമാന്തര സിനിമയിലെ വേഷങ്ങള്‍ ചില നടന്മാര്‍ക്ക് നഷ്ടപ്പെടുന്നത് പോലെ തന്നെയാണ് വിപണനമൂല്യമുള്ള ചില സിനിമകളില്‍ അഭിനയിക്കാന്‍ കഴിയാതെ വരുന്നത്. മലയാളത്തിലെ എക്കാലത്തെയും പാത്ത് ബ്രേക്കിംഗ് ആയ സിനിമ കൂടി ആകുമ്പോള്‍ ആ നടന് അത്തരമൊരു നഷ്ടം ഇരട്ടിക്കുന്നു.
സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ‘ഗോഡ് ഫാദര്‍’ എന്ന സിനിമയിലെ ഒരു പ്രധാന വേഷം നെടുമുടി വേണുവിനുള്ളതായിരുന്നു. പക്ഷെ നെടുമുടി വേണു എന്ന നടന്‍ അന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ താരമായതിനാല്‍ ആ സിനിമയ്ക്ക് ഡേറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. ശേഷം സിദ്ധിഖ് ലാലിന്‍റെ മനസ്സില്‍ വന്ന അടുത്ത ഓപ്ഷന്‍ ശ്രീനിവാസനായിരുന്നു. പക്ഷെ അത് നടക്കാതെ വന്നപ്പോള്‍ അവര്‍ വ്യത്യസ്തമായി ചിന്തിച്ചു എപ്പോഴും വില്ലന്‍ കളിച്ചു നടക്കുന്ന ഒരാളെ ഇപ്പുറത്ത് എത്തിച്ചാലോ എന്ന ചിന്തയില്‍ ആ റോളില്‍ ഭീമന്‍ രഘുവിനെ കാസ്റ്റ് ചെയ്തു. തിലകന്‍ തന്നെ ചെയ്യേണ്ടിയിരുന്ന റോള്‍ ആയിരുന്നു അഞ്ഞൂറാന്റെത് പക്ഷെ ഒരു പുതുമ കൊണ്ട് വരാന്‍ അതിയായി ആഗ്രഹിച്ചിരുന്ന സിദ്ധിഖ് ലാല്‍ ടീം നാടകാചാര്യന്‍ എന്‍എന്‍ പിള്ളയെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു.
Post Your Comments