കൊച്ചി: ഓണ്‍ലൈന്‍ റിലീസിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ വിവിധ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ച് ഫിംലിം ചേംബര്‍. ബുധനാഴ്ച കൊച്ചിയിലാണ് നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തീയേറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം.
വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ഒ.ടി.ടി. റിലീസിന് തീരുമാനിച്ചതോടെ ഓണ്‍ലൈന്‍ റിലീസിന് ശ്രമിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയതോടെയാണ് തര്‍ക്കം രൂക്ഷമായത്.
അതേസമയം ബുധനാഴ്ച നടക്കുന്ന യോഗത്തിനു മുന്നോടിയായി ചിത്രീകരണം പൂര്‍ത്തിയായതും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നതുമായ 30 സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്നുണ്ടെങ്കില്‍ അക്കാര്യം സംഘടനയെ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് അയച്ചിട്ടുണ്ട്.
Post Your Comments