Latest NewsNEWS

പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബഡ്ജറ്റും ടെക്നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി ഒരുക്കുന്നത് ; ഒമര്‍ ലുലു

മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബജറ്റിലും സാങ്കേതികവിദ്യയിലും ആകും ശ്രീകുമാര്‍മേനോന്‍ രണ്ടാമൂഴം ഒരുക്കുക എന്ന് സംവിധായകന്‍ ഒമര്‍ലുലു. എല്ലാം നല്ല രീതിയില്‍ നടന്നാല്‍ മലയാള സിനിമ ഇന്ന് വരേ കാണാത്ത ഒരു വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും ഈ ചിത്രമെന്നും ഒമര്‍ ലുലു പറയുന്നു.

മലയാള സിനിമ മേഖല ഒന്നടങ്കം കാത്തിരുന്ന സിനിമയായിരുന്നു അഭിനയ കുലപതി മോഹന്‍ലാല്‍ നായകനായി എത്തുന്ന ഭീമന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം. എന്നാല്‍ പല കാരണങ്ങളാലും സിനിമയുടെ ഷൂട്ടിങ് ആരംഭിക്കാനായില്ല. സിനിമയുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെട്ടിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും സിനിമ യാഥാര്‍ത്ഥ്യമാകാതായതോടെ എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രതീക്ഷകള്‍ നല്‍കി കൊണ്ടാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ ലാലേട്ടന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് കുറിച്ചത്. എന്റെ ഭീമന് എന്ന് പറഞ്ഞാണ് ശ്രീകുമാര്‍ ആശംസകള്‍ നേര്‍ന്നത്. ഇതോടെയാണ് വീണ്ടും രണ്ടാമൂഴം ചര്‍ച്ചയായത്. ഇതിന് പിന്നാലെയാണ് ഒമര്‍ലുലുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പും.

പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബഡ്ജറ്റും ടെക്നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി വിഎ ശ്രീകുമാര്‍ ഏട്ടന്‍ ഒരുക്കുന്നത്. എല്ലാം നല്ല രീതിയില്‍ പ്രതീക്ഷക്കൊത്ത് നടന്നാല്‍ മലയാള സിനിമ ഇന്ന് വരേ കാണാത്ത ഒരു വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും, പിന്നെ സിനിമ എന്ന് പറഞ്ഞാല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ ഒരു മാജിക്കാണ് ആര്‍ക്കും പിടികിട്ടാത്ത മാജിക് ഒരു കാണിപ്പയൂരിനും പ്രവചിക്കാന്‍ പറ്റാത്ത മാജിക് അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക നല്ല ഒരു സിനിമയായി മാറട്ടെ എന്ന് ഒമര്‍ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button