കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ കറാച്ചിയില്‍ ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രമുഖ മോഡല്‍ സാറാ ആബിദും. എയര്‍ബസ് എ-320 എന്ന യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തിലാണ് തകര്‍ന്നുവീണത്. 91ഓളം യാത്രക്കാരും എട്ട് ക്രൂ മെമ്പര്‍മാരുമടക്കം 99 പേരുണ്ടായിരുന്നു.
സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. സാറ അപകടം അതിജീവിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടെങ്കിലും അതു സത്യമല്ലെന്നും സുഹൃത്തുക്കള്‍ അറിയിച്ചു. അമ്മാവന് മരണപ്പെട്ടതോടെ സാറ ലാഹോറില്‍ പോയി തിരികെ വരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് നടിയും ആക്റ്റിവിസ്റ്റുമായ ഫ്രീഹ അല്‍ത്താഫ് ട്വീറ്റില്‍ കുറിച്ചത്.
സാറ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വിമാനത്തില്‍ ഇരിക്കുന്ന ഒരു ചിത്രമാണ്. ”ഉയരെ പറക്കുക’ എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു
Post Your Comments