GeneralLatest NewsMollywood

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ന്യൂജെന്‍ നാട്ടുവിശേഷങ്ങളുമായി ഏഷ്യാനെറ്റ്

ചിത്രത്തില്‍ പുതുമുഖ താരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സോനു, ശിവകാമി എന്നിവര്‍ നായികാ വേഷത്തിലെത്തുന്നു

വൃതാനുഷ്ഠാനത്തിന്‌ പരിസമാപ്തി കുറിച്ച് ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ് വിശ്വാസികള്‍. ഈ പെരുന്നാള്‍ ആഘോഷം മനോഹരമാക്കാന്‍
ഏഷ്യാനെറ്റിന്റെ ദൃശ്യവിസ്മയത്തില്‍ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എത്തുന്നു.

പ്രണയവും നർമവും രസകരമായി അവതരിക്കുന്ന ചിത്രങ്ങള്‍ എപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അത്തരമൊരു കഥയാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം
ചെയ്ത ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ പറയുന്നത്. സിനിമ ഒരു വിനോദകലയാണ്‌. എന്നാല്‍ പലപ്പോഴും വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന നായകരൂപങ്ങള്‍ക്ക്
നമ്മുടെ ജീവിത പശ്ചാത്തലമല്ലെയെന്നു തോന്നാറുണ്ട്. അത്തരത്തില്‍ ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ ഒരു ജീവിതത്തിലൂടെ യാത്ര ഒരുക്കുന്ന ചിത്രമാണ്
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍. ഈ ആ യാത്രയിൽ പ്രണയവും പാട്ടും പൊട്ടിച്ചിരിയും മാത്രമല്ല വൈകാരിക മുഹൂർത്തങ്ങളും തന്മയത്തോടെ ഇഴചേര്‍ന്നിരിക്കുന്നു.

പ്രണയമെന്ന ദിവ്യാനുഭവത്തെ രാഗസാന്ദ്രമായി അവതരിപ്പിച്ച സംവിധായകനാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. പ്രണയ ആല്‍ബങ്ങളിലേത് പോലെ മനോഹരമായ
പ്രണയം ഈ ചിത്രത്തിനുമുണ്ട്. എന്നാല്‍ ആ പ്രണയം ജീവിതത്തിന്റെ പല തലങ്ങളിലേക്കും ചില ന്യൂജെൻ നാട്ടുവിശേഷങ്ങളുടെ കഥയെ കൊണ്ടുപോകുന്നു. ബാങ്ക്
ബാലൻസും, നല്ലൊരു ജോലിയും ഇല്ലാത്ത, എന്നാൽ പ്രണയമെന്ന വികാരത്തോട് മുഖം തിരിക്കാനാവാത്ത ഒരു നായകനാണ് സിനിമയിൽ ഉള്ളത്. നിഷ്കളങ്കമായ ആ
പ്രണയം സാക്ഷാത്കരിക്കണമെങ്കിൽ അവൻ ചില നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥനാകുന്നു. ഹൃദയത്തില്‍ പ്രണയത്തിന്റെ സുഗന്ധം നിറയ്ക്കാന്‍ വിനയനും
കൂട്ടരും ഞായറാഴ്ച 6.30നു ഏഷ്യാനെറ്റില്‍.

ഈ സിനിമയിൽ പ്രണയത്തിനെന്നപോലെ നർമ്മത്തിനും വലിയ പ്രാധാന്യമാണുള്ളത്. സുരാജ് വെഞ്ഞാറമൂടും, ഹരീഷ് കണാരനും ചേർന്ന കോംബോ സിനിമയിൽ
പൊട്ടിച്ചിരിയുടെ വിസ്മയം തീർക്കുന്നു. ചിത്രത്തില്‍ പുതുമുഖ താരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സോനു, ശിവകാമി എന്നിവര്‍
നായികാ വേഷത്തിലെത്തുന്നു. മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഉപനായകനായി
വിനയ് വിജയനും വേഷമിട്ടിരിക്കുന്നു. നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍,
ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.

എം.ജയചന്ദ്രൻ ഈണമിട്ട അഞ്ചുപാട്ടുകളാണ് സിനിമയിൽ ഉള്ളത്. ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന മനോഹര ഗാനവും ചിത്രത്തിന്റെ
ഹൈലൈറ്റ് ആണ്. ശങ്കർ മഹാദേവൻ, ശ്രേയ ഘോഷൽ, എം. ജി ശ്രീകുമാർ എന്നിവർ ആലപിച്ച ഗാനങ്ങളും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.

shortlink

Related Articles

Post Your Comments


Back to top button