ജീവിതത്തിലെ വലിയ ഒരു പ്രതിസന്ധി നിമിഷം കഴിഞ്ഞെന്ന് നടി ധന്യ മേരി വര്‍ഗീസ്.ബിസിനസിന്റെ ഭാഗമായുള്ള കേസില്‍പ്പെട്ട് ചര്‍ച്ച ചെയ്യപ്പെട്ട നടി ധന്യ മേരി വര്‍ഗീസ് വീണ്ടും മിനി സ്ക്രീനിലേക്കുള്ള തിരിച്ചു വരവിലാണ്. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങള്‍ തന്‍റെ ലൈഫില്‍ ഉണ്ടായെന്നും ധന്യ പറയുന്നു.
“ജീവിതത്തിലെ ഓരോ അനുഭവങ്ങളാണ് നമ്മളെ ബോള്‍ഡാക്കുന്നത് എന്ന് കേള്‍ക്കുമ്പോള്‍ മുമ്പൊക്കെ അത് വലിയ ഫിലോസഫി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അതിന്റെ ആഴം എനിക്ക് മനസിലാകുന്നുണ്ട്. അനുഭവങ്ങളില്‍ നിന്ന് ഒരുപാട് പഠിച്ചു. ഇപ്പോള്‍ ഞാന്‍ പുതിയ ധന്യയാണ്. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും. പക്ഷെ അത് തോറ്റ് പിന്മാറല്‍ ആണെന്ന് അറിയാം. ഞാന്‍ തെറ്റ്കാരിയല്ലെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അത് പോലെ ആള്‍ക്കാരെ കണ്ണടച്ചു വിശ്വസിക്കുന്നതിലും മാറ്റം വന്നു. ഇപ്പോള്‍ നോ പറയേണ്ടിടത്ത് നോ തന്നെ പറയും. ജീവിതതിലെല്ലാ കാര്യത്തിനും സ്വന്തമായി അഭിപ്രായം വേണമെന്ന് ഞാന്‍ പഠിച്ചത് ഈ സംഭവങ്ങള്‍ക്ക് ശേഷമാണ്. പറയനുള്ള കാര്യങ്ങല്ലായിടത്തും കൃത്യമായി പറയണം. ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോഴും ഞാനും ജോണും അകന്നു നിന്നില്ല. ജോണിന് വേണ്ട എല്ലാ പിന്തുണയുമായി ഞാന്‍ കൂടെ തന്നെ നിന്നു. അന്നൊരു പക്ഷെ ഞാന്‍ കൂടി കൈവിട്ടിരുന്നേല്‍ ജോണ്‍ വല്ലാത്തൊരു അവസ്ഥയിലാകുമായിരുന്നു. എന്റെ മനസ്സ് കണ്ടറിഞ്ഞു കൂടെ നിന്ന അച്ഛനോടും അമ്മയോടുമുള്ള കടപ്പാട് ഒരിക്കലും തീരില്ല”. ധന്യ മേരി വര്‍ഗീസ് കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
Post Your Comments