മലയാളത്തിന്റെ പ്രിയനടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളായ ആൻ വിവാഹത്തോടെ സിനിമയിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛനെക്കുറിച്ചുള്ള പങ്കുവയ്ക്കുകയാണ് താരം. അഗസ്റ്റിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആനിന്റെ ഹൃദയസ്പർശിയായ കുറിപ്പ്.
“പലപ്പോഴും അച്ഛനെ ഞാൻ ഉറക്കെ വിളിക്കാറുണ്ട്, അച്ഛൻ ആ വിളിക്ക് മറുപടി നൽകിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു.
അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്.
ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛൻ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതിൽ അച്ഛന് അഭിമാനിക്കാനായെന്ന് ഞാൻ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ…അച്ഛനെ വിളിക്കുന്നതും ഞാൻ മിസ് ചെയ്യുന്നു” ….ആൻ കുറിച്ചു.
2009 ൽ സ്ട്രോക്ക് വന്നതോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന അഗസ്റ്റിന് 2013 ൽ കിഡ്നി തകരാറായതിനെ തുടര്‍ന്നായിരുന്നു അന്തരിച്ചത്.
Post Your Comments