സോഷ്യല്‍മീഡിയ കീഴടക്കി അഹാനയും സഹോദരിയും ; ഇത്തവണ എത്തിയിരിക്കുന്നത് പാട്ടുമായി

മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവച്ചിരിക്കുന്ന താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. അച്ഛനു പിന്നാലെ അഭിനയത്തില്‍ എത്തിയ മകള്‍ അഹാന മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാരിയിരിക്കുകയാണ്. അഭിനയത്തിനൊപ്പം സംഗീതത്തിലും താല്‍പ്പര്യമുള്ള നടിയാണ് അഹാന. ആ ലോക്ക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതും കൃഷ്ണകുമാറും മക്കളും തന്നെയാണ്.രസകരമായ പല വീഡിയോകളും ഇവര്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുകയാണ് ഇവര്‍. ഇത്തവണ അഹാനയും സഹോദരിയുമാണ് എത്തിയിരിക്കുന്നത്.

അഭിനയത്തിലേക്കാള്‍ ഉപരി പാട്ടിനോട് താത്പര്യമുള്ള വ്യക്തിയാണ് അഹാന. ഇടയ്ക്കിടെ ചില പാട്ട് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി അഹാന പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അനിയത്തി ഹന്‍സികയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഉറുമിയിലെ ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക് എന്നു തുടങ്ങുന്ന ഗാനമാണ് അഹാനയും ഹന്‍സികയും ചേര്‍ന്ന് പാടുന്നത്.

പാട്ട് പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഹന്‍സുവും ജോയിന്‍ ചെയ്തപ്പോള്‍ എന്ന കുറിപ്പോടെയാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Share
Leave a Comment