GeneralLatest NewsMollywood

ജീവിതത്തില്‍ രണ്ടു മോശം തീരുമാനങ്ങള്‍; രാഷ്ട്രീയത്തിൽ ഇറങ്ങിയത് തന്റെ തെറ്റെന്നു മലയാളത്തിന്റെ പ്രിയ ഗന്ധർവന്‍

ലോക്സഭ എംപിയായെങ്കിലും രാഷ്്ട്രീയം എനിക്കു പറ്റില്ലെന്നു മനസ്സിലാക്കി സ്വയം വിരമിച്ചു.

ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ ഹൃദയം കവര്‍ന്ന നായകനാണ് നിതീഷ് ഭരദ്വാജ്. പിന്നീട് മലയാള ചിത്രങ്ങളില്‍ അദ്ദേഹത്തെ കണ്ടില്ലെങ്കിലും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കൃഷ്ണനായി എത്തി പ്രീതി നേടി. തന്റെ ജീവിതത്തിലെ രണ്ടു മോശം തീരുമാനങ്ങളെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു.

”ജീവിതത്തില്‍ ഞാന്‍ രണ്ടു മോശം തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. ലണ്ടനിലേക്കു പോകാനുള്ള തീരുമാനമാണ് അ തിലൊന്ന്. കാഴ്ചപ്പാടുകൾ വിശാലമാകാൻ അതു സഹായിച്ചു. പക്ഷേ, വിലയായി നൽകേണ്ടിവന്നത് കരിയറാണ്.

മടങ്ങിയെത്തി രാഷ്ട്രീയത്തിൽ ഇറങ്ങിയതാണ് രണ്ടാമത്തെ തെറ്റ്. 1996ൽ മധ്യപ്രദേശിൽ നിന്നു ലോക്സഭ എംപിയായെങ്കിലും രാഷ്്ട്രീയം എനിക്കു പറ്റില്ലെന്നു മനസ്സിലാക്കി സ്വയം വിരമിച്ചു. രാഷ്ട്രീയത്തിൽ നിന്നാൽ ആത്മാവ് നഷ്ടപ്പെടുമെന്നു തോന്നി, അതിനു ഞാൻ തയാറായിരുന്നില്ല.” നിതീഷ് പറയുന്നു.

വീണ്ടും സിനിമയില്‍ സജീവമായി. ‘മോഹൻജോദാരോ’യിൽ ഹൃത്വിക് റോഷന്റെ ചാച്ചായുടെ വേഷമായിരുന്നു. ഒരു മലയാള സിനിമയിലേക്ക് വിളിച്ചിരുന്നു, വില്ലൻ റോളിൽ. മലയാളികൾ വില്ലനായി അംഗീകരിക്കുമോ എന്നു സംശയം തോന്നിയതിനാൽ സ്വീകരിച്ചില്ല. താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button