ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമ മുഴുവന്‍ നിറഞ്ഞു നിന്ന നായികയായിരുന്നു രഞ്ജിനി. പ്രിയദര്‍ശന്‍ ചിത്രങ്ങളായ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’. ‘ചിത്രം’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളാണ് രഞ്ജിനി എന്ന നടിയെ മലയാളത്തില്‍ കൂടുതല്‍ ജനപ്രിയ താരമാക്കിയത്. ചിത്രം പോലെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയില്‍ അഭിനയിച്ചിട്ടും തനിക്ക് മലയാളത്തില്‍ നിന്ന് ഒരുവര്‍ഷം ഒരു അവസരവും വന്നില്ലെന്ന് തുറന്നു പറയുകയാണ് രഞ്ജിനി. സിനിമയില്‍ പാരയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെ ആണോ എന്ന് അറിയില്ലെന്നും രഞ്ജിനി പറയുന്നു.
“പ്രിയന്‍ സാറിന്റെ ചിത്രം സിനിമ ചെയ്തു കഴിഞ്ഞു എനിക്ക് ഒരു വര്‍ഷം സിനിമയുണ്ടായിരുന്നില്ല.അത് എന്ത് കൊണ്ടാണെന്ന് ഇന്നും എനിക്കറിയില്ല. സിനിമ എന്നാല്‍ എല്ലാം പാരയാണ്. പക്ഷെ എന്റെ കാര്യത്തില്‍ അങ്ങനെ ആണോ എന്ന് അറിയില്ല. കാരണം ഒരു വര്‍ഷം കഴിഞ്ഞു വീണ്ടും എനിക്ക് നിരവധി സിനിമകള്‍ വന്നു. തമിഴ് തെലുങ്ക് ഭാഷകളിലും സജീവമായി”. രഞ്ജിനി വ്യക്തമാക്കുന്നു.
കോട്ടയം കുഞ്ഞച്ചന്‍. പാവക്കൂത്ത്, വര്‍ണം , കാലാള്‍പട, നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖ സിനിമകളിലും രഞ്ജിനി പ്രാധാന്യമേറിയ റോളില്‍ അഭിനയിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘സ്വാതി തിരുനാള്‍’ പോലെയുള്ള കലാമൂല്യമുള്ള സിനിമയിലും രഞ്ജിനി പ്രധാന കഥാപാത്രമായി അഭിനയിച്ചു.
Post Your Comments