കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ ഒറ്റയ്ക്ക് ക്വാറന്റീനില്‍ കഴിയേണ്ടി വന്ന അവസ്ഥ അത്ര സുഖകരം അല്ലെന്നു തുറന്നു പറയുകയാണ് ബോളിവുഡ് സുന്ദരി പരിണീതി ചോപ്ര. ഭക്ഷണമുണ്ടാക്കാന്‍ അറിയില്ല, സുഹൃത്തുക്കള്‍ ദിവസവും കൊടുത്തുവിടുന്ന ഭക്ഷണം കഴിച്ചാണ് ലോക്ക്ഡൗണ്‍ തള്ളിനീക്കിയതെന്നു പറഞ്ഞ നടി പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ ഏകാന്ത വാസത്തെക്കുറിച്ച് പരിണീതി പറയുന്നത്.
ഖാര്‍ വെസ്റ്റിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു ലോക്ക്ഡൗണ്‍ കാലത്ത് പരിണീതി കഴിഞ്ഞത്. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”എന്റെ ജീവിതം മനോഹരമാക്കുന്ന ചില മനുഷ്യരുണ്ട്. എന്നെ സ്‌നേഹിക്കുകയും ഇനിയും ജീവിതമേറെ മുന്നോട്ട് പോകാനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നവര്‍. അവര്‍ അത് തെളിയിച്ചു കഴിഞ്ഞു. നിങ്ങളെ ഞാനും സ്‌നേഹിക്കുന്നു. എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്ത് കൊടുത്തുവിട്ടതിനും വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ സഹായിച്ചതിനും എന്നെക്കുറിച്ച് എപ്പോഴും അന്വേഷിച്ചതിനും എന്നെ പോസിറ്റീവാക്കിയതിനും നന്ദി. ഒറ്റയ്ക്കുള്ള ക്വാറന്റീന്‍ ജീവിതം എളുപ്പമല്ല, പക്ഷേ നിങ്ങള്‍ അത് എളുപ്പമുള്ളതാക്കി മാറ്റി”.- സൂര്യാസ്തമയ ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു.
ഫ്രണ്ട്സ് എന്ന ഹാഷ്ടാഗോടെ പങ്കുവച്ച കുറിപ്പില്‍ താരം സുഹൃത്തുക്കളുടെ പേര് എടുത്തുപറയുന്നില്ല.
Post Your Comments