പ്രണവ് മോഹൻലാൽ നായകനായ പുതിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തില്‍ നായിക കല്യാണി പ്രിയദർശൻ ആണ്. ശ്രീനിവാസൻ- മോഹൻലാൻ- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകത ഹൃദയം എന്ന ചിത്രത്തിനുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ മോഹൻലാൽ എത്തിയതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാവ് വൈശാഖ് സുബ്രഹ്മണ്യം. ഭാര്യ സുചിത്രയോടൊപ്പം ലൊക്കേഷനിൽ എത്തിയ മോഹൻലാൽ സംവിധായകൻ അണിയറപ്രവർത്തകരുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.
നാൽപതുവർഷങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഹൃദയം.
Post Your Comments