മലയാളത്തിന്റെ അഭിമാനമായ നടന്‍ നെടുമുടി വേണുവിന്റെ ജന്മദിനമാണ് ഇന്ന്. ഇന്നും നെടുമുടി വേണുവിന്റെ കഥാപാത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷകരുണ്ട്. താരത്തിന്റെ അഭിനയ ജീവിതത്തിന് പകരംവെക്കാന്‍ ആരും ഇല്ലാ എന്നതാണ് യാഥാര്‍ത്ഥ്യം. ഇദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഈ അതുല്യ പ്രതിഭയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുയാണ് നടന്‍ ഹരീഷ് പേരടി.
നമ്മുടെ ജൂറികളുടെ നിലവാരം മനസ്സിലാക്കാന്‍ ഇദ്ദേഹത്തിന്റെ അഭിനയ ജീവിതം പരിശോധിച്ചാല്‍ മതി. ദേശീയ അവാര്‍ഡൊക്കെ വീട്ടുപടിക്കല്‍ കൊണ്ടു കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പക്ഷെ ഞങ്ങള്‍ അഭിനയ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകമായി വേണുവേട്ടന്റെ ഒരു പാട് പിറന്നാളുകള്‍ ഒരുപാട് തലമുറകള്‍ ഇനിയും ആഘോഷിക്കും. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
Post Your Comments