Latest NewsNEWS

ജോര്‍ദാനില്‍ നിന്ന് സുരക്ഷിതരായി മടങ്ങി എത്തിയതില്‍ ആശ്വാസം ; ബ്ലെസി

കൊച്ചി: ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് താന്‍ ഉള്‍പ്പടെയുള്ള ആടുജീവിതം സിനിമയുടെ സംഘം സുരക്ഷിതരായി മടങ്ങി എത്തിയതില്‍ ആശ്വാസമുണ്ടെന്ന് സംവിധായകന്‍ ബ്ലെസി. സിനിമയുടെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയായതായും ഇനിയുള്ള ഷെഡ്യൂളുകള്‍ സഹാറ മരുഭൂമിയിലും, ജോര്‍ദാനിലും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സ്ഥിതി മെച്ചപ്പെട്ടാല്‍ ഇവിടങ്ങളിലെ ചിത്രീകരണത്തിനായി തയ്യാറെടുക്കുമെന്നും മലയാള സിനിമാ മേഖലയില്‍ നിന്നും ജോര്‍ദാനിലെ മലയാളി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്നും ബ്ലെസി പറഞ്ഞു.

തിരുവല്ലയിലെ വീട്ടിലാകും ബ്ലെസ്സി ക്വാറന്റൈനിലാകുക. കോവിഡ് പ്രതിസന്ധിക്കിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുടുങ്ങിപ്പോയ 58 അംഗ സംഘം ഇന്ന് കൊച്ചിയിലാണ് വിമാനമിറങ്ങിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ദില്ലി വഴിയാണ് പൃഥ്വിരാജും ബ്ലെസിയുമടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനില്‍ തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button