അറുപതാം ജന്മദിനം ആഘോഷിക്കുന്ന മോഹന്‍ലാലിനു വേണ്ടി വേറിട്ട ആഘോഷമാണ് ആള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് നടത്തിയത്. താരത്തിന്റെ ജന്മ ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയ്ക്ക് അവയവദാന സമ്മതപത്രം നല്‍കിയാണ് ഇവര്‍ മാതൃകയായിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
പിറന്നാള്‍ ദിനത്തില്‍ ഫാന്‍സുകാര്‍ ഇങ്ങനെയൊരു രീതി തെരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹമാണെന്നും മോഹന്‍ലാലിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള് നേരുന്നു കൊണ്ട് ശൈലജ ടീച്ചര്‍ കുറിച്ചു. പൊതുജനാരോഗ്യത്തിന് വേണ്ടി അദ്ദേഹം നല്കിയ അവബോധ പ്രവര്‍ത്തനങ്ങള്‍ നന്ദിയോടെ ഓര്‍ക്കുകയാണെന്നും ആരോഗ്യ വകുപ്പിന്റെ പല അവബോധ പ്രവര്‍ത്തനങ്ങളിലും ഭാഗമാകാറുള്ള മോഹന്‍ലാല്‍ അവയവദാന രംഗത്തെ വലിയ ശക്തിയായി മാറുന്ന മൃതസഞ്ജീവിനിയുടെ ബ്രാന്റ് അംബാസഡര്‍ കൂടിയാണെന്നും ശൈലജ ടീച്ചര്‍ കുറിച്ചു.
അവയവദാനത്തിലൂടെ ഒരുപാട് പേര്‍ക്കാണ് ജീവന് രക്ഷിക്കാനായതെന്നും ഒരാള്‍ മരണമടയുന്നത് ഏറെ സങ്കടകരമായ കാര്യമാണെങ്കില്‍ കൂടി നാളെ ഇല്ലാതായി പോകുന്ന അവയവങ്ങള്‍ മറ്റൊരാള്‍ക്ക് ദാനം നല്കിയാല് അതില്‍ പരം നന്മ മറ്റൊന്നില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Post Your Comments