മലയാളത്തിന്റെ പ്രിയതാരമാണ് മോഹന്‍ലാല്‍. അഭിനയ ചക്രവര്‍ത്തി ഇന്ന് അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മീശപിരിച്ചു, മുണ്ട് മടക്കി കുത്തി മാസ് ഡയലോഗുമായി എത്തി ആണത്തത്തിന്റെ അധികാരരൂപങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ താരം. മോഹന്‍ലാലിന്റെ നരസിംഹം ഇറങ്ങിയ സമയത്ത് തൃശൂരിലെ ചില ചെറുപ്പക്കാർ സോഡ വാങ്ങുന്നതു നിർത്തി. മദ്യം വാങ്ങി കുളത്തിലെ വെള്ളത്തിൽ മിക്സ് ചെയ്ത് കഴിക്കാൻ തുടങ്ങിയെന്നു രഞ്ജിത് പറയുന്നു.
”ഇപ്പോഴത്തെ തന്റെ ഹീറോയ്ക്ക് അത് ചെയ്യാൻ പറ്റില്ല. ആളു മരിച്ചുപോകും. ഓരോ കാലത്തും ഓരോ രീതിയാണ്. കാലം, പ്രായം തുടങ്ങിയവയൊക്കെ അതിനു ബാധകമാണ്. ദൃശ്യത്തിലെ നായകനെ സമൂഹം മാരകമായി ആക്രമിക്കുമ്പോഴും അയാൾ തിരിച്ച് ആക്രമിക്കുകയല്ല ചെയ്യുന്നത്. ബുദ്ധിപരമായി അതിൽ നിന്നു രക്ഷപ്പെടാനുള്ള നീക്കം നടത്തുകയാണ്. ദൃശ്യത്തിൽ പൊലീസുകാർ ഇടിച്ചപ്പോൾ ലാലേട്ടൻ തിരിച്ച് ഇടിക്കണമായിരുന്നു എന്ന് ഒരു ആരാധകനും പറഞ്ഞില്ല. വിശ്വസനീയമാവണം ആ കഥാപാത്രം. അത്ര മതി.” രഞ്ജിത് പറഞ്ഞു
”രാവണപ്രഭുവിന്റെ വിശ്വസനീയത അല്ല, സ്പിരിറ്റിൽ, അതല്ല ദൃശ്യത്തിൽ. നരസിംഹത്തിലെയും ദേവാസുരത്തിലെയും നായകനെപ്പോലെയുള്ള ഹീറോയിസം തന്നെയാണ് ദൃശ്യത്തിലെ ജോർജ്കുട്ടിയും ചെയ്തിട്ടുള്ളത്. എത്ര ബ്രില്യന്റായിട്ടാണ് അയാൾ ആ കുടുംബത്തെ സേവ് ചെയ്തത്. അതല്ലേ ഹീറോയിസം. അതാണ് അതിമാനുഷം.” എന്നും രഞ്ജിത് പങ്കുവച്ചു
Post Your Comments