മോഹന്‍ലാല്‍ എന്ന നടന്‍ ഉണ്ടായത് കൊണ്ട് മാത്രമാണ് പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഉണ്ടായതെന്നും എന്നാല്‍ പ്രിയദര്‍ശന്‍ ഉണ്ടായത് കൊണ്ടല്ല മോഹന്‍ലാലിലെ നടന്‍ ഉണ്ടായതെന്നും പ്രിയദര്‍ശന്‍ തന്നെ തുറന്നു പറയുന്നു, അച്ഛന്റെ സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് എന്റെ മക്കള്‍ മോഹന്‍ലാലിനെ മനസിലാക്കുന്നതെന്നും എന്നാല്‍ അതിനും മുകളില്‍ എത്രയോ വലിയ വ്യക്തിയാണ് ലാല്‍ എന്നത് അവര്‍ അറിയണമെന്നും പ്രിയദര്‍ശന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ അറുപതം പിറന്നാള്‍ ദിനവുമായി ബന്ധപ്പെട്ട് സംസാരിക്കവേ വ്യക്തമാക്കി.
“മോഹന്‍ലാല്‍ എന്ന മനുഷ്യനില്ലെങ്കില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ല. എന്നാല്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകനില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാകുമായിരുന്നു. കയ്യില്‍ അതിനുള്ള കോപ്പ് ഉണ്ടായിട്ടും കണ്ട സ്വപ്നമല്ല സിനിമ. ഇവനുണ്ടയത് കൊണ്ട് സംഭവിച്ചതാണ്. ഇത് പലതവണ ഞാന്‍ മക്കളോടും പറഞ്ഞിട്ടുണ്ട്. അവര്‍ കാണുന്നത് അച്ഛന്റെ സുഹൃത്തായി മാത്രമാണ്. അതിലും എത്രയോ ഉയരെയാണ് ഇവരെന്ന് അവരറിയണം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്ത സമയത്ത് ഒരു ദിവസം പോലും വിളിക്കാതിരുന്നിട്ടില്ല മോഹന്‍ലാല്‍. ഞങ്ങള്‍ തമ്മിലുള്ള സുഹൃത്ത് ബന്ധം അത്ര ആഴത്തിലുള്ളതാണ്. പ്രിയദര്‍ശന്‍ പറയുന്നു”.
Post Your Comments