അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനു ആശംസയുമായി ചാക്കോച്ചന്. ഏകദേശം 39 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ എന്റെ ആദ്യ ചിത്രം ധന്യയില്‍ ലാലേട്ടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നുവെന്ന് ചാക്കോച്ചന് പറയുന്നു.
ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ധന്യ. ”ഉദയ ബാനറില്‍ എന്റെ അപ്പന് ബോബന് കുഞ്ചാക്കോ ആയിരുന്നു നിര്‍മ്മാണം. ലാലേട്ടാ നിങ്ങളുടെ കഠിനാദ്ധ്വാനവും കഴിവും ഹ്യൂമര്‍സെന്‍സും മനുഷ്യത്വവും അര്‍പ്പണബോധവുമെല്ലാം എനിക്ക് പ്രചോദനമാണ്. ആയുരാരോഗ്യവും സന്തോഷവും നേരുന്നു. അങ്ങയുടെ മാന്ത്രികത വര്‍ഷങ്ങളോളം തുടരട്ടെ.” ചാക്കോച്ചന് കുറിച്ചു.
ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലും വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം കുഞ്ചാക്കോ ബോബന് അഭിനയിച്ചിരുന്നു.
Post Your Comments