ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന മലയാളത്തിന്റെ അഭിനയ വിസ്മയം മോഹന്‍ലാലിനെക്കുറിച്ച് സംവിധായകന്‍ കെ മധു. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ യാഥാർഥ്യമാക്കിയത് മോഹന്‍ലാലിന്റെ വാക്കാണെന്നു സംവിധായകന്‍ പറയുന്നു.
”മോഹൻലാൽ എന്ന നടനെ വച്ച് ചുരുക്കം ചില സിനിമകളെ ഞാൻ ചെയ്തിട്ടുള്ളൂ. അവയെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. സത്യൻ അന്തിക്കാടിന്റെയും പത്മരാജന്റെയും ഒക്കെ സിനിമകളിലൂടെ വളരെ പോപ്പുലർ ആയി വരുന്ന കാലഘട്ടമായിരുന്നു അത്. അതിനു മുൻപേ എനിക്ക് മോഹൻലാലിനെ അറിയാം. ഈയടുത്ത കാലത്തുകൂടി ഞാൻ അതിനെക്കുറിച്ച് എഴുതിയിരുന്നു. ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഞാനും കലൂർ ഡെന്നിസും കൂടിയാണ് അദ്ദേഹത്തെ കാണാൻ പോകുന്നത്. സിനിമ ചെയ്യാമെന്നു വാക്കു തരികയും ചെയ്തു. പക്ഷേ, സിനിമ നിർമിക്കാമെന്നു സമ്മതിച്ചിരുന്ന നിർമാതാവ് പിന്മാറി. അങ്ങനെ ഈ സിനിമ നടക്കില്ലെന്നു കരുതിയിരിക്കുന്ന സമയത്ത് ഞാൻ വീണ്ടും അപ്രതീക്ഷിതമായി ലാലിനെ കണ്ടു. അദ്ദേഹം ഈ പ്രൊജക്ടിനെപ്പറ്റി ചോദിച്ചു. നിർമാതാവിന്റെ കാര്യം പറഞ്ഞപ്പോൾ ലാൽ പറഞ്ഞു, ‘ഞാൻ ഡേറ്റ് നൽകിയത് സംവിധായകനല്ലേ, നിർമാതാവിനല്ലല്ലോ’ എന്ന്. ആ വരികളാണ് ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ യാഥാർഥ്യമാക്കിയത്.”
അധിപന്‍, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മോഹന്‍ലാല്‍ -മധു കൂട്ടുകെട്ടിലേതാണ്
Post Your Comments