ദില്ലി: കോവിഡ് വ്യാപനം തടയാന്‍ ലോകം മുഴുവന്‍ ലോക്ക്ഡൗണ്‍ ആയതോടെ ദശലക്ഷക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. സിനിമാ ലോകവും വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സിനിമ മേഖലയില്‍ പലരും ഇപ്പോള്‍ ജീവിക്കാന്‍ പ്രയാസപ്പെടുകയാണ്. ചെറുകിട റോളുകള്‍ ചെയ്ത് ജീവിച്ചിരുന്നവര്‍ക്കാണ് ലോക്ക്ഡൗണ്‍ വന്‍ തിരിച്ചടി നല്‍കിയത്. ജീവിക്കാന്‍ മറ്റുമാര്‍ഗങ്ങളൊന്നും ഇല്ലാതെ പല പോംവഴികളും തേടുകയാണ് ചെറിയ വേഷങ്ങളിലുടെ അഭിനയമേഖലയില്‍ ജീവിതം കഴിച്ചുകൂട്ടിയവര്‍.
ബോളിവുഡ് നടന്‍ സൊളാങ്കി ദിവാകറും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്. ഹവാ, ഹല്‍ക്കാ, കദ്വി ഹവാ, തിത്‌ലി, ഡ്രീം ഗേള്‍, സോഞ്ചിരിയ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച നടനാണ് ദിവാകര്‍. കോവിഡ് മൂലം കഴിഞ്ഞ രണ്ട് മാസമായി ജോലിയില്ലാതായതോടെ ഇപ്പോള്‍ കുടുംബം പോറ്റാനും വാടക നല്‍കാനും മറ്റുവഴിയില്ലാതെ ആയതോടെ സൗത്ത് ദില്ലിയിലെ തെരുവുകളില്‍ പഴങ്ങള്‍ വില്‍ക്കുകയാണ് ഈ താരം.
ആഗ്രയിലെ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച ദിവാകര്‍ 1995 ല്‍ ദില്ലിയിലേക്ക് താമസം മാറുകയായിരുന്നു. ആദ്യ കാലങ്ങളില്‍ വീട്ടുജോലി ചെയ്താണ് ജീവിച്ചിരുന്നത്. പിന്നീട് പഴങ്ങള്‍ വിറ്റും ഒരുപാട് നാളത്തെ കഷ്ടപ്പാടുകള്‍ക്കൊടുവിലും നാടകങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയിരുന്നു, എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്തരിച്ച നടന്‍ റിഷി കപൂറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ വേഷവും ഇല്ലാതായി.
Post Your Comments