
അറുപതാം ജന്മദിനം ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി മലയാളികളുടെ പ്രിയ താരംദുല്ഖര്. വേറിട്ട് രൂതിയിലാണ് താരം ആശംസകള്‍ നേര്‍ന്നത്. ലാലേട്ടന് അവതരിപ്പിച്ചതില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ചു പറഞ്ഞാണ് ദുല്‍ഖര്‍ ആശംസകള്‍ നേര്‍ന്നത്. മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്തുവച്ച പത്മരാജന് മാജിക്കായ 1986ല്‍ അദ്ദേഹത്തിന്റെ രചനയിലും സംവിധാനത്തിലും പ്രദര്‍ശനത്തിനെത്തിയ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ ‘സോളമനാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ലാലേട്ടന് കഥാപാത്രമെന്ന് ദുല്‍ഖര്‍ പറയുന്നു.
ചിത്രത്തില്‍ നായികയെത്തിയ ശാരി അവതരിപ്പിച്ച സോഫിയയോട് ലാലേട്ടന്റെ സോളമന് പറയുന്ന ഡയലോഗ് സഹിതമാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/DQSalmaan/posts/2461969183905545
‘സോളമന്: രണ്ടാമത്തെ ഹോണ്‍ കേള്‍ക്കുമ്പോള്‍ ഇറങ്ങിവരാമെന്നു പറഞ്ഞിട്ട്?.. താങ്കള്‍ ചെയ്ത വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍, എന്റെ എക്കാലത്തെയും പ്രിയ ചിത്രത്തിലെ പ്രിയപ്പെട്ട കഥാപാത്രം. നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ലാലേട്ടന് വളരെ വളരെ സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു. എപ്പോഴും സ്നേഹം. ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ’, എന്നായിരുന്നു ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Post Your Comments