കോവിഡ് 19 പോരാട്ടത്തിന് ശക്തിപകര്‍ന്ന് വീണ്ടും മോഹന്‍ലാല്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലാണ് മോഹന്‍ലാലിന്റെ നേതൃത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തത്. കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ടത്തിന്റെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബിഎംസി നടത്തുന്ന ആശുപത്രികള്‍ക്ക് പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തതായി മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
ധാരവി ചേരി പ്രദേശത്തിനടുത്തുള്ള സിയോണിലെ ലോക്മന്യ തിലക് ഹോസ്പിറ്റല്‍, താനെയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രി എന്നിവയാണ് കിറ്റുകള്‍ ലഭിച്ച ചില ആശുപത്രികള്‍. നിര്‍മയ് ഫൗണ്ടേഷന്റെയും മുംബൈ ആസ്ഥാനമായുള്ള കേശവ് ശ്രുതി ട്രസ്റ്റിന്റെയും സന്നദ്ധപ്രവര്‍ത്തകരാണ് ആശുപത്രി അധികൃതര്‍ക്ക് കിറ്റുകള്‍ കൈമാറിയതെന്ന് അദ്ദേഹം അറിയിച്ചു.
അന്ധേരി, ധാരവി, എന്നിവിടങ്ങളിലെ ചേരി കോളനികളിലെ കൊറോണ സംശയിക്കപ്പെടുന്ന കേസുകള്‍ക്കായി വീടുതോറുമുള്ള പരിശോധനയ്ക്കായി ബിഎംസി രൂപീകരിച്ച മെഡിക്കല്‍ ടീമുകളും ഈ പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ധാരവിയിലെ അന്ധേരിയിലെ നിരവധി ചെറിയ നഴ്‌സിംഗ് ഹോമുകളിലും ക്ലിനിക്കുകളിലും പിപിഇ കിറ്റുകള്‍ കൈമാറിയതായും മോഹന്‍ലാല്‍ വ്യക്തമാക്കി.
Post Your Comments