ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ജന്‍മദിനമായിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി ആശംസകളാണ് എത്തിയത്. ഇപ്പോള്‍ ഇതാ താരത്തിന് വേറിട്ട വാക്കുകളിലൂടെ ആശംസകള്‍ നേര്‍ന്ന് മകള്‍ വിസ്മയ എത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
മോഹന്‍ലാലിന്റെയും സുചിത്രയുടെയും തന്റെയും പ്രണവിന്റെയും ഫോട്ടോ ഷെയര്‍ ചെയ്തായിരുന്നു വിസ്മയ ആശംസകള്‍ നേര്‍ന്നത്. ലാലേട്ടന്റെ ഒരു യാത്രക്കിടയില്‍ എടുത്ത ചിത്രവും പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലത്തെ ചിത്രവും പങ്കുവച്ചാണ് താരം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിസ്മയ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
https://www.instagram.com/p/CAcBOopp9V8/
ഹാപ്പി അറുപതാം ജന്മദിനം അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാളും സ്‌നേഹിക്കുന്നുവെന്നുമാണ് വിസ്മയ ഫോട്ടോയ്‌ക്കൊപ്പം എഴുതിയിരിക്കുന്നത്. ഇതിനോടകം തന്നെ ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. നേരത്തെ ആയോധന കല പരിശോധിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.
Post Your Comments